Monday, 3 September 2012

"ബലിച്ചോറ് "


വ്യവസായ പ്രമുഖനായ രാജീവിന്റെ ഒരേ ഒരുമകന്‍ അനന്തു . മകന്റെ ഭാവിയെ ഓര്‍ത്തു ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി മകനെ ബോര്‍ഡിങ്ങില്‍ കൊണ്ടാക്കാന്‍ സമ്മതിച്ച ഇന്ദു
തിരക്കുപിടിച്ച ജീവിതം...!
എല്ലാം വെട്ടിപ്പിടിക്കാന്‍ വെമ്പുന്ന മനസ്സിന്നുടമയായ രാജീവിന് നഷ്ടമായത് സ്നേഹനിധിയായ ഭാര്യയും , നിഷ്കളങ്കനായ മകന്റെ .സ്നേഹവും ..!

ചുറ്റുമതിലുകള്‍ക്കുള്ളില്‍ ഒറ്റയ്ക്ക് വലിയ ഒരു വീട്ടില്‍ താമസിച്ച ഇന്ദു മാനസികമായും തളര്‍ന്നു പോയിരുന്നു . ആ ഏകാന്തത അവള്‍ക്കു പേടിപ്പെടുത്തുന്ന ഒരനുഭവമായിരുന്നു . വര്‍ഷങ്ങള്‍ പോയതറിയാതെ ആ തടവറയില്‍ കഴിഞ്ഞു കൂടിയ അവള്‍ ലോകത്തോട് വിടപറയാന്‍ തന്നെ തീരുമാനിച്ചു .
കുഞ്ഞുന്നാളില്‍ കളിച്ചു നടന്ന അമ്പലമുറ്റവും ആല്‍ത്തറയും ഒക്കെ എപ്പോളും അവളുടെ മനസ്സില്‍ മിന്നിമറഞ്ഞുകൊണ്ടിരുന്നു വിവാഹത്തിനു ശേഷം അവളെ ഒരു ദിവസം പോലും സന്തോഷിപ്പിക്കാനോ , ഒരാഗ്രഹം പോലും സാധിച്ചുകൊടുക്കാനോ രാജീവിന് കഴിയാതെ പോയത് അയാളിലെ ഭര്‍ത്താവിനെ മാനസികമായി വേട്ടയാടികൊണ്ടിരുന്നു...:(

മരിച്ച ഭാര്യയുടെ ശേഷക്രിയ ചെയ്യാന്‍ മകനെ വരുത്തി . ഒരിക്കല്‍ പോലും അഛന്റെയോ ,അമ്മയുടെയോ സ്നേഹം ലഭിച്ചിട്ടില്ലാത്ത ആ മകന്‍ മാതൃത്വത്തിന്റെ ആഴം തേടുന്നതില്‍ അജ്ഞനായിരുന്നു . ബലിതര്‍പ്പണത്തിനായി കുളിച്ചു ഈറനുടുത്തു അവന്‍ പരികര്‍മ്മിയുടെ മുന്നില്‍ വന്നിരുന്നു . മന്ത്രങ്ങള്‍ ഉരുവിട്ട് കര്‍മ്മിയുടെ കയ്യില്‍ നിന്നും ബലിച്ചോറു വാങ്ങി ഉരുള കൂട്ടി വച്ചതിനു ശേഷം നനഞ്ഞ കൈകള്‍ കൊട്ടി കാക്കയെ വിളിച്ച മകനെ ഈറന്‍ മിഴികളോടെ നോക്കി നില്‍ക്കാനേ രാജീവിന് കഴിഞ്ഞുള്ളു ...

ബലിയും , ബലിച്ചോറും ഇല്ലാത്ത , ബന്ധങ്ങള്‍ ഇല്ലാത്ത മഹാനഗരത്തിലെ ആ വലിയ ബംഗ്ലാവില്‍ എവിടെയാണ്
കാക്ക ..?

ആത്മാവിനു എന്തോ തൃപ്‌ത്തിക്കേടുണ്ട് അതാണ്‌ കാക്ക വരാത്തത് എന്ന കൂട്ടത്തില്‍ മുതിര്‍ന്ന ആളുടെ വാക്കുകള്‍ എല്ലാം അവനു പുതുമനിറഞ്ഞതായിരുന്നു .
വിഷമമാണോ , സന്തോഷമാണോ തോന്നണ്ടത് എന്നുപോലും അറിയാതെ തിരിച്ചു നടന്ന അവന്റെ മുന്നില്‍ കീറിപ്പറിഞ്ഞ വേഷത്തോടെ ഒരു വല്യമ്മ കൈകള്‍ കൂപ്പിക്കൊണ്ട് ചോദിച്ചു

ആ ചോറ് എനിക്ക് തരുമോ കുട്ടീ ..??

രണ്ടു ദിവസമായി ഞാന്‍ ആഹാരം കഴിച്ചിട്ട് . അവന്‍ വീട്ടില്‍ നിന്നും കുറച്ചു ആഹാരം പൊതിഞ്ഞു കൊണ്ടുവന്നു കൊടുത്തു ആ വൃദ്ധക്ക്.. അവര്‍ അത് ആര്‍ത്തിയോടുകൂടി കഴിക്കുന്നത്‌ നോക്കിനിന്ന ആ മകന്റെ മുന്നില്‍ അത്ഭുതം പോലെ ഒരു കാക്ക പറന്നു വന്നു അമ്മക്ക് വച്ച ആ ബലിച്ചോറു കൊത്തിതിന്നാന്‍ തുടങ്ങി . 

11 comments:

  1. പാരഗ്രാഫ് തിരിക്കുന്നതിൽ ശ്രദ്ധിച്ചാൽ നന്നായിരുന്നു., അതേപോലെ വൃദ്ധ ബലിച്ചോർ വാങ്ങി പോകുന്നതെവിടെ നിന്നാണു., വ്യവസായ പ്രമുഖന്റെ വലിയവീട്ടിൽ കീറിപ്പറിഞ്ഞ വേഷത്തിലൊരു വൃദ്ധ..ഒരു ചേരാഴിക പോലെ., എന്റെ തോന്നലുകളാണു കേട്ടോ..എഴുതുക., ആശംസകൾ..

    വേഡ് വേരിഫിക്കേഷൻ ഒഴിവാക്കാൻ ശ്രദ്ധിക്കുമല്ലോ..

    ReplyDelete
  2. ആദ്യമായി ചെന്താമരയില്‍ വന്നതിനും പോസ്റ്റ്‌ വായിച്ചു കമന്റ്‌ ഇട്ടതിനും ഒരായിരം നന്ദി നവാസ്‌ ....

    വേഡ് വേരിഫിക്കേഷൻ മാറ്റിയിട്ടുണ്ട് ...

    ReplyDelete
  3. അഷ്ട്ടിക്കു യാചിക്കുന്നവന്റെ മുന്നില്‍ പുറം തിരിഞ്ഞു നില്‍ക്കാതിരുന്നാല്‍ എല്ലാ ആത്മാക്കളും തൃപ്തരാകും..

    ReplyDelete
  4. ഉം.. വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കൂ.. കാരണം വിശപ്പാണ് ലോകത്തിലെ ഏറ്റവും വലിയ വേദനകളില്‍ ഒന്ന്. അത് ചെയ്യുമ്പോള്‍ കനിവുള്ള ഇതു ആത്മാവും തൃപ്തരാകും

    ReplyDelete
  5. വളരെ നല്ലൊരു ആശയം. അഭിനന്ദനങ്ങള്‍

    ReplyDelete
  6. നല്ല ആശയം, പശ്ചാത്തലത്തില്‍ ഉള്ള ചെറിയ കല്ലുകടികള്‍ ഒഴിവാക്കിയാല്‍ നല്ല കഥ.

    ReplyDelete
  7. നല്ലൊരു കുഞ്ഞു കഥ.
    സംഭാഷണം കൊട്ടെഷനിലുള്ളില്‍ ഇടണം

    ReplyDelete
  8. നല്ലൊരു കഥയാണ്‌. ഒന്നുംകൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നി. ആദ്യാമായിട്ടാണ് ഞാനിവിടെ ഇനിയും വരാം.

    ReplyDelete
  9. ആശയം നന്നാണു, ഇടയ്ക്കിടെ നല്ല സ്പാർക്കുണ്ട്, പക്ഷേ ചില ചേരായ്മകൾ,ആശംസക‌ൾ

    ReplyDelete
  10. ചെറിയ കഥ ..വലിയ സന്ദേശം

    ReplyDelete

  11. മനസ്സിന്റെ എവിടെയൊക്കെയോ ഒന്ന് കോറിവലിച്ചു...വരികള്‍ !
    കുറച്ചുകൂടി വിവരിച്ചു പറയാമയിരുന്നെന്നു എനിക്ക് തോന്നി...കൂടുതല്‍ വായിക്കൂ...കൂടുതല്‍ എഴുതൂ...!
    ആശംസകള്‍
    അസ്രുസ്
    ..ads by google! :
    ഞാനെയ്‌...ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
    ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
    ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
    കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
    http://asrusworld.blogspot.com/
    http://asrusstories.blogspot.com/

    ReplyDelete